കെഎസ്ആർടിസിയിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി. കെഎസ്ആർടിസിക്ക് ബാധ്യത ഉണ്ടാകും എന്ന വാദം പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ബസ്സുകളിൽ പരസ്യം പതിക്കുന്നതിന് സുപ്രീം കോടതിയിൽ കെഎസ്ആർടിസി മാർഗ്ഗരേഖ സമർപ്പിച്ചു. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പതിക്കില്ല. മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസ്സിന്റെ രണ്ടു വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം നൽകൂ.
