മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഉള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും. ചൈന സന്ദർശനത്തിനു ശേഷമാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.