ശ്രീനഗർ: ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി രണ്ട് ഭീകരര്‍ പിടിയില്‍. ലക്ഷര്‍ തൊയ്ബ-ദി റസിഡന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കശ്മീര്‍ പോലീസിന്റെ പിടിയിലായത്. 15 പിസ്റ്റളുകള്‍, 300 റൗണ്ട് വെടിയുണ്ടകള്‍, ഗണ്‍ സൈലന്‍സര്‍, 30 മാഗസിനുകള്‍ എന്നിവ ഭീകരില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഭീകരര്‍ പിടിയിലായത്. ആക്രമണം നടത്താന്‍ പദ്ധതിയിട്ടെത്തിയ ഇവരോടൊപ്പം കൂടുതല്‍ പേര്‍ കശ്മീരിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി.















































































