മുംബൈ : മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ എട്ട് മരണം. നാല്പതിലധികം പേർക്ക് പരിക്കേറ്റു.മുംബൈയിലെഗൊറേഗാവിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ബ്രിഹാൻ മുംബൈ കോർപ്പറേഷൻ പരിധിയിലെ ജയ് ഭവാനി എന്ന് പേരുള്ള എന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. പത്തിലധികം കുടുംബങ്ങൾ പാർക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടം ആണ് ഇത്. ഇതിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക്അതിവേഗംവ്യാപിക്കുകയായിരുന്നു. നിരവധി യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫയർഫോഴ്സ് എത്തിയപ്പോൾ നിരവധി പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. എട്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽഅന്വേഷണംആരംഭിച്ചിട്ടുണ്ട്.