കോട്ടയം:-ശിവഗിരിമഠംഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന (കോട്ടയം,പുതുപ്പള്ളി,ചങ്ങനാശ്ശേരി മണ്ഡലങ്ങൾ) ശ്രീനാരായണ ധർമ്മമ മീമാംസാപരിഷത്ത് 30ന് രാവിലെ 10 മണിക്ക് കുറിച്ചി അദ്വൈത വിദ്യാശ്രമം ഓഡിറ്റോറിയത്തിൽ ശ്രീ.ജോബ് മൈക്കിൾ -ചങ്ങനാശ്ശേരി മണ്ഡലം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സഭ ജില്ലാ പ്രസിഡന്റ് ശ്രീമതി സോഫി വാസുദേവൻ അധ്യക്ഷത വഹിക്കും. ഫാ:സെബാസ്റ്റ്യൻ പുന്നശ്ശേരി (ഡയറക്ടർ പ്രത്യാശ, ചങ്ങനാശ്ശേരി )സർവ്വമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെയും , നെയ്യാറ്റിൻകര സത്യശീലൻ (ജനറൽ സെക്രട്ടറികേരള ചേരമർസംഘം) വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെയും മേഖലാതല ഉദ്ഘാടനവും നിർവ്വഹിക്കും.
ഡോ : അർഷദ് ഫലാസി (ഇമാം പുത്തൂർ പള്ളി ജമാഅത്ത്, ചങ്ങനാശ്ശേരി )മുഖ്യപ്രഭാഷണം നടത്തും. സഭ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, കേന്ദ്ര സമിതി അംഗം സുകുമാരൻ വാകത്താനം, ജില്ലാ സെക്രട്ടറി വി.വി. ബിജു വാസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബു മൂലേടം, പുതുപ്പള്ളി മണ്ഡലം പ്രസി : വി.ആർ. പ്രസന്നൻ, ചങ്ങനാശ്ശേരി മണ്ഡലം പ്രസി:കെ. എൻ .ബാബു എന്നിവർ പ്രസംഗിക്കും.
മുതിർന്ന പ്രവർത്തകരെ സഭാ രജിസ്ട്രാർ അഡ്വേ : പി.എം. മധു , ശിവഗിരി മഠം പി.ആർ. ഒ ഇ.എം.സോമനാഥൻ ,സഭ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ , എസ്.എൻ.ഡി.പി.യോഗം ചങ്ങനാശ്ശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ എന്നിവർ ചേർന്ന് ആദരിക്കും.
ഉച്ചകഴിഞ്ഞ് 2 ന് പഠനശിബിരം . കുറിച്ചിഅദ്വൈത വിദ്യാ ശ്രമംസെക്രട്ടറി ശ്രീമദ് സ്വാമി കൈവല്ല്യാനന്ദ സരസ്വതി "ഹോമ മന്ത്രം " (ശ്രീനാരായണഗുരുദേവ വിരചിതം ) എന്ന കൃതി ആസ്പദമാക്കി പഠന ക്ലാസ് നയിക്കും.പി. കെ. മോഹനകുമാർ ജില്ലാ വൈസ് പ്രസിഡൻറ് അധ്യക്ഷതവഹിക്കും. വി.പി.കുഞ്ഞുമോൻ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സ്വാഗതവും കെ.ജി.കൃഷ്ണൻകുട്ടി കോട്ടയം മണ്ഡലം സെക്രട്ടറി കൃതജ്ഞതയും പ്രകാശിപ്പിക്കും.
9446712603