കണക്കിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. ദിവസവരുമാനത്തിൽ നിന്ന് 1,17,535 രൂപയാണ് കാണാതായത്.
പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത് നാലുദിവസം മുമ്പാണ്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെന്റില്‍ നടത്തിയ പരിശോധയിൽ പൊരുത്തക്കേട് കണ്ടെത്തി. ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റുകൾ മാത്രമായി സർവീസ് നടത്തിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകാൻ വിട്ടുപോയതാണ് പൊരുത്തക്കേടിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.