കോട്ടയം: നഗരത്തിൽ കാർ തല കീഴായി മറിഞ്ഞു. ചാലുകുന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവകയുടെ ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിന് മുൻവശത്ത് ശ്രീനിവാസ അയ്യർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്.
കോട്ടയത്തു നിന്നു ചാലുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്ത് തിരുനക്കരയിലേക്കുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഒരുസ്ത്രീയാണ്വണ്ടിയോടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. ഇവർക്കും കൂടെ ഉണ്ടായിരുന്നയാളിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.