1100 കിലോ ചന്ദനം പിടിച്ചു.
മഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലേയ്ക്കു കടത്തുകയായിരുന്നു.
വനം വകുപ്പാണ് ചന്ദന വേട്ട നടത്തിയത്.
അബ്ദുൾ സലാം, അനസ് എന്നിവർ പിടിയിൽ.
മഞ്ചേരി കുട്ടിമാൻ എന്നയാളുടെതാണ് ചന്ദനം എന്നാണ് വിവരം.
ചന്ദനം കടത്താൻ ഉപയോഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു.വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.