ഇന്ന് 11നു കൗൺസിൽ ഹാളിലാണു ലേലം.ലേലത്തിൽ പങ്കെടുക്കുന്നതിനു 42 പേർ അപേക്ഷ നൽകിയിട്ടുണ്ട്.
കൂടാതെ മുദ്ര വച്ച് 4 ക്വട്ടേഷനും സാധാരണ രീതിയിലുള്ള 4 ക്വട്ടേഷനുകളും നഗരസഭയിൽ ലഭിച്ചിട്ടുണ്ട്.
ആക്രികൾക്കു മാത്രമായി കരാർ സന്നദ്ധത അറിയിച്ച് 17 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
ടെൻഡർ തുക 40 ലക്ഷം രൂപയാണ്. കരാർത്തീയതി മുതൽ 3 മാസത്തിനകം കെട്ടിടം രാത്രി കാലങ്ങളിൽ പൊളിച്ച് നീക്കണം എന്നാണ് വ്യവസ്ഥ.