സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്ന് നിർദേശം. ഇത്തരം പ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്കുകൾ.വിദ്യാർഥികൾക്ക് മാതൃകയാവും വിധം അധ്യാപകർ പെരുമാറണമെന്നതാണ് മാറ്റത്തിൻ്റെ കാരണമായി പറയുന്നത്. ഇത്തരം പ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം ജില്ലയിൽ നിർദേശം നൽകിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ ജില്ലയ്ക്കും ഇത് ബാധകമാവും.
