ഓഗസ്റ്റ് 10ന് നടത്താനിരുന്നതും, പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ 67ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇത്തവണ വിപുലമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്.മത്സരവള്ളങ്ങളില്‍ തുഴച്ചില്‍ക്കാരുടെ ആള്‍മാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചില്‍ക്കാര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാന്‍ഡ് ബാന്‍ഡ് നല്‍കും. തുഴച്ചില്‍ക്കാരെ പരിശീലനവേള മുതല്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാവും നടത്തിപ്പ്. ബോട്ടില്‍ കളക്ഷന്‍ ബൂത്തില്‍ ഡെപ്പോസിറ്റ് ആയി 10 രൂപ നല്കി സ്റ്റിക്കര്‍ പതിപ്പിച്ചാല്‍ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാന്‍ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികള്‍ കളക്ഷന്‍ ബൂത്തില്‍ തിരികെ ഏല്‍പ്പിച്ചാല്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും.