അമ്മയോടൊപ്പം സ്കുളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളത്തിൽ വീണ് കാണാതായത്.
വാഴപ്പറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്.
കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്.
ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു.
ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.