
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 02-09-2021 ചേർന്ന പഞ്ചായത്ത് കമ്മിറ്റി ആണ് സംയുക്തമായി തീരുമാനം എടുത്തത്. സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും, ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലൽക്കുന്നതു ഭൂഷണമല്ല എന്ന് വിലയിരുത്തപ്പെട്ടു.
ജനങ്ങളാണ് ജനാധ്യപത്യത്തിൽ അധികാരികൾ എന്ന ബോധ്യം മികവുറ്റ പ്രവർത്തനത്തിലൂടെ പഞ്ചായത് നൽകുന്നുണ്ട് എങ്കിലും എല്ലാ അർത്ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങൾക്കു നൽകാൻ ഈ തീരുമാനം പ്രചോദനം ഏകും എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തിൽ വരുവാനും അർഹമായ സേവനങ്ങൾ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണം.
പ്രസിഡന്റ് ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെമ്പര്മാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക പേര് വിളിക്കാവുന്നതാണ്.