സൈക്കിൾ യാത്രികനായ തുണ്ടിൽ ജോജൻ വില്ലയിൽ ടി എം ജോസ് (62) ആണ് മരിച്ചത്.
വീയപുരം കാരിച്ചാൽ അച്ചൻമുക്ക് ഭാഗത്ത് വച്ചായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് എഫ് സി ഐ ഗോഡൗണിലെ ജോലിക്കാരനായ ഇരതോട് നന്ദഗിരി കോളനിയിൽ ദയാനന്ദനെ(54) പോലീസ് കസ്റ്റഡിയിലെടുത്തു.
ദയാനന്ദൻ സ്കൂട്ടറിൽ ഹരിപ്പാട് ഭാഗത്ത് നിന്നും വീയപുരത്തേക്ക് വരുന്നവഴി ജോസ് സഞ്ചരിച്ച സൈക്കിളുമായി കൂട്ടിമുട്ടുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിച്ചു.
ദയാനന്ദന്റെ അടിയറ്റ് നിലത്തുവീണ ജോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
കൃഷിപ്പണിക്കാരനാണ് മരിച്ച ജോസ്.