ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്നത് ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി.ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കണം. കുറ്റകൃത്യങ്ങളുടെ സ്വഭാവം, ഗൗരവം, വ്യാപ്തി എന്നിവ പരിഗണിക്കാതെയുള്ള അയോഗ്യത, സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകനായ ആഭാ മുരളീധരൻ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗത്തിൻ്റെയോ നിയമസഭാ സാമാജികൻ്റെയോ അഭിപ്രായസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണ് സെക്ഷൻ 8(3) എന്ന് മുരളീധരൻ ഉന്നയിക്കുന്നു.
