പയ്യന്നൂരിൽ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി ആരും പണം തട്ടിയെടുത്തിട്ടില്ല. വരവു ചെലവ് കണക്കുകൾ കൃത്യസമയത്ത് ഹാജരാക്കുന്നതിൽ ഉണ്ടായ വീഴ്ച്‌ചയെയാണ് ചിലർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
താനൊഴികെ മറ്റെല്ലാവരും കള്ളന്മാരെന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിക്കുന്നതെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്കെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങൾ തികച്ചും അപകീർത്തികരമാണെന്നും എം.വി. ജയരാജൻ പറഞ്ഞു. നിലവിലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും എം.വി. ജയരാജനും ചേർന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയത്.














































































