ആൾക്കൂട്ട മർദ്ദനത്തിൽ പതിനഞ്ച് പേർക്കെതിരെ വടകര പോലീസാണ് കേസെടുത്തത്.
മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആൾക്കൂട്ടം ചേർന്ന് മർദ്ദിച്ചത്. ഗുഡ്‌സ് ഓട്ടോ ബൈക്കിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















































































