റായ്‌പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്‌ഡ് നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്‌നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ മകന് എതിരായ മദ്യ കുംബകോണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്‌ഡിന് പിന്നാലെ എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വർഷം മാർച്ചിൽ ഭൂപേഷിന്റെ മകനായ ചൈതന്യ ബാഗേലിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസി സമാനമായ റെയ്‌ഡ് നടത്തിയിരുന്നു.
മദ്യ കുംഭകോണ കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി നേരത്തെ പറഞ്ഞിരുന്നു. ഛത്തീസ്‌ഗഢ് മദ്യ അഴിമതി സംസ്ഥാന ഗജനാവിൽ വലിയ നഷ്ടമുണ്ടാക്കിയിരുന്നു. 2,100 കോടി രൂപയുടെ വരുമാനം മദ്യ സിൻഡിക്കേറ്റിന് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മഹാദേവ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.