കോട്ടയം:മൂന്നാമത് കോട്ടയം രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപിച്ചു. സംസ്ഥാന ചലച്ചിത്ര അ ക്കാദമിയുടെയും ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെയും സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴ് ദിവസമായി അന ശ്വരയിൽ നടന്നുവന്ന മേളയിൽ 35 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കാനിൽ ഗ്രാന്റ് പ്രീ നേടിയ ചിത്രമായ "സെന്റിമെന്റൽ വാല്യു' ആയിരുന്നു സമാപനചിത്രം.
സമാപന സമ്മേളനം തിരുഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം രമേഷ് മുഖ്യാഥിതിയായി. രക്ഷാധികാരി ജൂബിലി ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കിഫ് ചെയർമാർ സംവിധായകൻ ജയരാജ് സ്വാഗതം പറഞ്ഞു. കിഫ് സെക്രട്ടറി സംവിധായകൻ പ്രദീപ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ, പബ്ലിക്ക് ലൈബ്രറി വൈസ്. പ്രസിഡന്റ് വി ബി ബിനു, ജനറൽ കൺവീനർ നിഖിൽ എസ് പ്രവീൺ, ഡലിഗേറ്റ് പ്രതിനിധി ബോ സ് ഇപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോട്ടയത്തിന്റെ മണ്ണിൽ നിന്നും സിനിമയിൽ വിവിധ മേഘകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.
ജി മുരളി (ഫിലിം എഡിറ്റർ), റഷീദ് കാരാപ്പുഴ ( സംവിധായകൻ), പി ആർ ഹരിലാൽ (നടൻ), കോട്ടയം പുരുഷൻ(നടൻ), സി ആർ പ്രതാപൻ (ക്യാമറാമാൻ), കുടമാളൂർ രാജാജി (സംവിധായകൻ), ആലീസ് (നടി), ജോളി ഈശോ (നടി), എം ജി ശശിധരൻ (അച്ചാച്ചി )( നിർമ്മാതാവ്) എന്നിവർ ആദരവ് ഏറ്റുവാങ്ങി.
തമ്പിൽ ലയിച്ച് കോട്ടയം
കോട്ടയത്തുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന ലോക പ്രശസ്‌ത സംവിധാ യകൻ ജി അരവിന്ദന്റെ തമ്പ് കാണാൻ അനശ്വര തീയറ്ററിൽ എത്തിയ നിരവധി യാളുകൾ. പ്രായമായവരും ചെറുപ്പക്കാരുമടക്കം നിരവധിയാളുകൾ തമ്പ് കാണാൻ എത്തിയത് അരവിന്ദനുള്ള ആദരവ് കൂടിയായി മാറി. പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിൽ ഭരത് ഗോപി. നെടുമുടി വേണു, വി കെ ശ്രീരാമൻ, ജലജ എന്നിവരാ യിരുന്നു അഭിനേതാക്കൾ. അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ രവീന്ദ്രൻ നായർ ആണ് നിർമ്മിച്ചത്. തമ്പിലെ നായിക ജലജ സിനിമാ കാണാൻ വന്നത് കാഴ്‌ചക്കാരിൽ ആവേശം ഉണർത്തി.
തമ്പ് സിനിമ ഉണ്ടായതു കൊണ്ടാണ് ജലജ എന്ന നടി ഉണ്ടായതെന്ന് സിനിമിയ്‌ക്ക് ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ അവർ പറഞ്ഞു. തമ്പിലെ സെറ്റും അനുഭവും ഇന്നും മനസിൽ തങ്ങി നിൽപ്പുണ്ട്. ഒരു ലെജന്റിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായി കാണുന്നു എന്നും അവർ പറഞ്ഞു.














































































