കോട്ടയം: എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റത്തുള്ള വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് എരുമകുട്ടി ചത്തത്. ഇതിൻ്റെ പോസ്റ്റുമാർട്ടം നടത്തിയതിൻ്റെ ഫീസെന്ന് പറഞ്ഞാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്.കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയെ ആണ് വിജിലൻസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ പിടിയിലാകുന്നത്. നേരത്തെ ഫാമിൽ വളർത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിനായി ഡോക്ടർ ഫീസെന്ന പേരിൽ 500 രൂപാ വീതം വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.പലതവണ ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.
