തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.ഇതിനായി തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്ക്വാഡുകൾ ഉത്സവ മേഖലകളിൽ പരിശോധന നടത്തും. രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും.ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ പാടുള്ളു എന്നാണ് നിർദേശം.
