മധ്യപ്രദേശിൽ ചെറുവിമാനം ക്ഷേത്രത്തിനു മുകളിൽ ഇടിച്ച് തകർന്നുവീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിന് പരിക്കേറ്റു ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിനു മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് വിമാനത്തിൽ പൈലറ്റും സഹ പൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത് പരിശീലന പറക്കലിനിടയിൽ ആയിരുന്നു അപകടം.
















































































