കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോർ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. യുദ്ധത്തെ തുടർന്ന് സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ചെറു ഓഫ് ഷോർ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതർ അറിയിച്ചു.














































































