നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. സമീപം പാർക്ക് ചെയ്‌തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ തീ പിടിത്തത്തിൽ കത്തിനശിച്ചു. തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചവറിന് തീപിടിച്ച് കത്തുന്നത് കണ്ടവരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. എന്നാൽ തീ പെട്ടന്ന് പരിസരത്തു കിടന്ന കാറിലേക്ക് പടരുകയായിരുന്നു. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിന ശിച്ചത്.
മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുന്‌പുതന്നെ തിരുവനന്തപുരം യൂണിറ്റിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു.















































































