തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് തലസ്ഥാനത്തുനിന്ന് തിരിച്ചുവരവില്ലാത്ത മടക്കം. ദർബാർഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസിന്റെ ഭൗതികദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി വഴിയോരത്ത് കാത്തുനിൽക്കുന്നത്.
ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.