ലണ്ടന്‍: ബ്രക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള ഇന്നലത്തെ വോട്ടെടുപ്പും പരാജയപ്പെട്ടു. ബദല്‍ മാര്‍ഗം തേടിയുള്ള സംവാദവും വോട്ടെടുപ്പും പാര്‍ലമെന്റില്‍ തുടരെ പരാജയപ്പെടുന്നതിനാല്‍ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ശക്തമാവുകയാണ്.
2016 ജൂണ്‍ 23 ന് ബ്രക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതുമുതല് തുടങ്ങിയ അനിശ്ചിതത്വും രാഷ്ട്രീയ കലഹങ്ങളും ബ്രിട്ടനില്‍ തുടരുകയാണ്. 585 പേജുള്ള വിടുതല്‍ കരാര്‍, യൂറോപ്യന്‍ യൂണിയണിലെ 27 അംഗങ്ങള്‍ക്കും സ്വീകാര്യം. ഒരൊറ്റ വ്യവസ്ഥമാത്രം. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത് അംഗീകരിക്കണം.പാസാക്കണം. പ്രധാനമന്ത്രി തെരേസ മെ ശ്രമിച്ചതും ചിട്ടയും ക്രമവുമുള്ള ഈ ബ്രക്സിറ്റ് നടപ്പാക്കാനാണ്.
പക്ഷേ, നീക്കം, പാര്‍ലമെന്റ് പല കുറി വോട്ടിനിട്ട് പരാജയപ്പെടുത്തി. തെരേസ മേയെക്കൊണ്ട് തിരിത്തിച്ചു. അവസാനം ഇന്നലെ അവതരിപ്പിച്ച ബദല്‍ ബ്രക്സിറ്റ് നിര്‍ദേശങ്ങളും പാര്‍ലമെന്റ് തള്ളി. ബ്രക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം എങ്ങനെയാകണം എന്നതിലാണ് തര്‍ക്കം. നാല് ബദല്‍ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ്.