ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇന്നു മുതൽ. ജയിക്കുന്ന ടീമിന് മാത്രമേ ഇന്നു മുതൽ ഖത്തറിൽ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യം വെച്ച് ഇന്നുമുതൽ 16 ടീമുകളുടെ പോരാട്ടം തുടങ്ങും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഇടവേള ഇല്ല എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ലോകകപ്പിന് ഉണ്ട്. ഇന്നലെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. എന്നാൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെ ഇന്നുതന്നെ പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുകയാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാർ ആയിരുന്ന നെതർലൻഡ്സും, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയിരുന്ന യു എസ് എയും തമ്മിലാണ് ആദ്യ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ശേഷം ഇന്ന് അർദ്ധരാത്രി 12.30ന് അർജൻറീന-ഓസ്ട്രേലിയ മത്സരവും നടക്കുന്നുണ്ട്.
