മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ് വോട്ടെടുപ്പ്.ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. മല്ലികാർജുൻ ഖാർഗെയ്ക്ക് നേതാക്കൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.