പാക്ക്കിസ്ഥാൻ താരത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.
ഗുസ്തിയിൽ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലാണ്.
ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാർ ദാഹിയ ഫൈനലിൽ കടന്നത്. കസാഖ്സ്ഥാന്റെ നൂറിസ്ലാം സനായേവിനെ വീഴ്ത്തിയാണ് രവികുമാർ ഫൈനലിൽ കടന്നത്. സെമി പോരാട്ടത്തിനിടെ സനായേവിന് പരുക്കേറ്റിരുന്നു. ഇതോടെ രവികുമാർ വെള്ളി മെഡൽ ഉറപ്പാക്കി. അത് സ്വർണമാകുമോ എന്നറിയാൻ നാളെ വരെ കാത്തിരിക്കണം.
23കാരനായ രവികുമാർ ഹരിയാനയിെല നഹ്റി സ്വദേശിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ സ്വർണവും രവികുമാർ നേടിയിട്ടുണ്ട്.