കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയാറായില്ല. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം.
ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. പി ആർ ഏജൻസി പറയുന്നതിന് അപ്പുറം ഒന്നുമില്ല സർക്കാരിന്. കോൺഗ്രസും യു ഡി എഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.
കെട്ടിടം തകർന്ന് ഒരാൾ മരിക്കാനിടയായ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.