കോട്ടയം: വെള്ളൂർ ഇറുമ്പയം പെരുംന്തട്ട് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 29 ) കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ഇറുമ്പയം പെരുംന്തട്ടിൽ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമൽ ഭാസ്കർ, തങ്കമ്മ വർഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ. കെ. ശ്യംകുമാർ, ജയ അനിൽ, ജെ. നിയാസ്, സുമ തോമസ്, ഷിനി സജു, ബേബി പുച്ചുകണ്ടത്തിൽ, മിനി ശിവൻ, കെ.എസ്. സച്ചിൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി. കെ അനിൽകുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, രാഷ്ട്രീയപ്രതിനിധികളായ എ.ജെ. രജീഷ്, കെ. കെ. സുനിൽകുമാർ, കെ സി. ജയിംസ്, വി.സി. ജോഷി, ബിജു മൂഴിയിൽ, റ്റി.വി. ബേബി എന്നിവർ പങ്കെടുക്കും.














































































