ആലപ്പുഴ തലവടി പഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദവ്യാസ സ്കൂളിന് സമീപം മോഹൻലാൽ-അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ ആണ് മരിച്ചത്.
മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിലെ മുറിയിൽ കയറിയ കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.