ബെയ്ജിങ്: ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈനീസ് സർക്കാർ. ഓരോ കുട്ടിക്കും 3600 യുവാൻ അതായത് 43,500 രൂപ വീതം വാർഷിക ധനസഹായമായി നൽകും. കുട്ടിക്ക് മൂന്നുവയസ് തികയുംവരെ ഈ സഹായം രക്ഷിതാക്കൾക്ക് ലഭിക്കും.
കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം എന്നിവ നിരവധി ചൈനീസ് യുവജനതയെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 2023 മുതലിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.