61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ, 232 പോയിന്റുകളുമായി കണ്ണൂർ ഒന്നാമത്. 226 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിൻറ് ഉള്ള തൃശൂർ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 21 എണ്ണം ആണ് പൂർത്തിയായത്. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.
