ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍(കുറുപ്പ്, സല്യൂട്ട്). ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി(ഉടല്‍). നായാട്ട് എന്ന ചിത്രത്തിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
2021ലെ മികച്ച ചിത്രമായി കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 'ആവാസവ്യൂഹം' തിരഞ്ഞെടുക്കപ്പെട്ടു. സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനായ ജോഷിയ്ക്ക് നല്‍കും. വര്‍ഷങ്ങളായി മലയാളികളെ വിസ്മയിപ്പിക്കുന്ന സുരേഷ് ഗോപിയ്ക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന് എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.


മറ്റ് അവാര്‍ഡുകള്‍:
മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി. (നിര്‍മാണം : സോഫിയ പോള്‍)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്
മികച്ച സഹനടന്‍ : ഉണ്ണി മുകുന്ദന്‍ (ചിത്രം: മേപ്പടിയാന്‍)
മികച്ച സഹനടി : മഞ്ജു പിള്ള (ചിത്രം: ഹോം)
മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ്(ചിത്രം: എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (ചിത്രം: തുരുത്ത്)
മികച്ച തിരക്കഥ : ജീത്തു ജോസഫ് (ചിത്രം ദൃശ്യം-2), ജോസ് കെ.മാനുവല്‍ (ചിത്രം ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (ചിത്രം : എന്റെ മഴ)
മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി)
മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)
മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (ചിത്രം: സല്യൂട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ചിത്രം: ഹോം)
മികച്ച ശബ്ദലേഖകന്‍ : സാന്‍ ജോസ് ( ചിത്രം : സാറാസ്)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)
മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്(ചിത്രം : ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം)
മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ...)(ചിത്രം:തുരുത്ത്)