എഡിജിപിക്ക് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.
എഡിജിപി തൃശൂരിലെത്തിയത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.
തൃശൂർ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിന് വീഴ്ചയെന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിശദമായ അന്വേഷണം നടത്തിയത്.