ശനിയാഴ്ച 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്. ശനിയാഴ്ചയും ഇന്നും കുറഞ്ഞതോടെ 600 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം.
പിന്നീട് കുത്തനെ വില കുറയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5695 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് വില 4720 രൂപയുമാണ്വെള്ളിയുടെ വിലയിൽ കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 ലേക്കെത്തി.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.