സംഭവത്തില്‍ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടര്‍ അനൂപ് ഉള്‍പ്പെടെ ആറ് പേര് ആണ് കസ്റ്റഡിയിലായത്.ഇവിടെ നിന്നും 1,200 ലിറ്റര്‍ മദ്യം അധികൃതര്‍ പിടിച്ചെടുത്തു. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്വിൻ, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. തൃശൂര്‍ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.