രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീംകോടതിയില്‍. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ തടസ ഹര്‍ജി നല്‍കി സുപ്രീംകോടതിയെ സമീപിച്ചു.
അഡ്വ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സ ഹര്‍ജി നല്‍കിയത്.














































































