ഗുരുദേവൻ – ഗാന്ധിജി സംഗമ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി ഉദ്ഘാടനം ചെയ്യും.ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ, ഡൽഹി ശ്രീനാരായണ കേന്ദ്ര, ഗുരുധർമ്മ പ്രചാരണ സഭ ഡൽഹി, സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ തുടങ്ങിയ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ഡൽഹി എൻഎസ്എസ് യൂണിയൻ, ഡൽഹി മലയാളി അസോസിയേഷൻ, ഡൽഹി മാരാർ സമുദായ സമാജം, ഡൽഹി കെ പി എം എസ്, വിശ്വകർമ സമാജം തുടങ്ങിയ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക
മഹാത്മാ ഗാന്ധിജിയും ശ്രീനാരായണഗുരുദേവനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ ആസ്പദമാക്കി ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ഗ്രന്ഥങ്ങൾ ഈ ചടങ്ങിൽ പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ , സംസ്ഥാനമന്ത്രിമാർ, ശിവഗിരി മഠത്തിലെ ശിവഗിരി മഠത്തിലെ സന്ന്യാസിമാർ, പാർലമെന്റംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
ആഘോഷപരിപാടികൾ 101 അംഗ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നത് . ശിവഗിരി ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയെ പ്രസിഡന്റായും ശുഭാംഗാനന്ദ സ്വാമി ജനറൽ സെക്രട്ടറിയായും, സ്വാമി ശാരദാനന്ദ ട്രഷററായും സംഘാടകസമിതി പ്രവർത്തിക്കുന്നു.
ശതാബ്ദി ആഘോഷകമ്മിറ്റി: ചെയർമാൻ: കെ.ആർ. മനോജ്, ജനറൽ കൺവീനർ: ബാബു പണിക്കർ. വൈസ് ചെയർമാൻമാർ: എം.കെ. ജയപ്രകാശ്, ടി.എസ്. അനിൽ, കെ. രഘുനാഥ്, എം.കെ. അനിൽ, കെ.ആർ. രാജുവിവിധ സമിതികളുടെ ചെയർമാൻമാർ: എൻ. അശോകൻ, ബീനാ ബാബു റാം, എം.കെ.ജി പിള്ള, മാനുവൽ മഴുക്കിനാൽ.