ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ഭരണഘടനാ സംരക്ഷണം നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ശബരിമലയെ സംരക്ഷിച്ചിുള്ള ആചാര സംരക്ഷണം ഉറപ്പാക്കും എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.
45 പേജുള്ള പ്രകടനപത്രികയില്‍ 75 വാഗ്ദാനങ്ങളാണുള്ളത്. ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കുമെന്ന് പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ചെറുകിട കര്‍ഷകര്‍ക്ക് പെന്ഷന്, ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പയ്ക്ക് അഞ്ചു വര്‍ഷം വരെ പലിശയില്ല, കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്ഷന്, ഏകീകൃത സിവില്‍കോഡും, പൗരത്വ ബില്ലും നടപ്പാക്കും, ജൈവ കൃഷി പോരല്‍സാഹിപ്പിക്കും, 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍ തുടങ്ങിയവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.
സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഗ്രാമ വികസനത്തിന് 25 ലക്ഷം കോടിയുടെ പദ്ധതി, പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. മോദിയുടെ ഭരണത്തില്‍ രാജ്യം മികച്ച പുരോഗതി കൈവരിച്ചു. അഞ്ച് വര്‍ഷം കൊണ്ട 50 ലധികം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. മികച്ച ഭരണവും ദേശസുരക്ഷയും പ്രധാന അജണ്ടയെന്നും സങ്കല്‍പ്പ് പത്രയില്‍ വ്യക്തമാക്കുന്നു.