നേരിട്ട് ലക്ഷദ്വീപിൽ നിന്നോ ,ലക്ഷദ്വീപിൽ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നെടുമ്പാശേരി വഴിയോ ഹാജിമാരെ കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്.ഇതിൻ്റെ ഭാഗമായി കൂടിയാണ് അഗത്തി എയർപോർട്ട് വികസനമെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകസംഘത്തെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള കമ്മിറ്റി അംഗം സഫർ എ ഖയാൽ, കമ്മിറ്റി കോ-–-ഓർഡിനേറ്റർ ടി കെ സലീം, സെൽ ഓഫീസർ എം ഐ ഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. എംവി കോറൽസ് കപ്പലിൽ കിൽത്താനി, ചെത്തിലത്ത്, കൽപ്പേനി, അന്ത്രേത്ത് ദ്വീപുകളിൽനിന്നുള്ളവരാണ് എത്തിയത്. കവരത്തി, കടമത്ത്, അമിനി ദ്വീപുകളിൽനിന്നുള്ളവർ എംവി ലഗൂൺ കപ്പലിൽ രണ്ടുദിവസംമുമ്പ് കൊച്ചിയിൽ എത്തിയിരുന്നു. മിനിക്കോയി ദ്വീപിലുള്ളവർ മറ്റൊരു കപ്പലിൽ കൊച്ചിയിലെത്തിയിട്ടുണ്ട്. 86 പുരുഷന്മാരും 77 സ്ത്രീകളുമടക്കം ലക്ഷദ്വീപിൽനിന്നുള്ള 163 തീർഥാടകരാണ് 12ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് യാത്രതിരിക്കുന്നത്












































































