ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടരുന്നത്. ഫയർഫോഴ്സ‌് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ കത്തി നശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്ളോറുകൾ പൂർണമായി കത്തി നശിച്ചു. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.















































































