ആറന്മുള ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന വള്ളസദ്യയിലഅന്പതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക
കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തില്‍ ഇന്ന് നടക്കുക.
ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നുഎന്നതാണ്അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം.സാധാരണവള്ളസദ്യയെക്കാള് വിഭവങ്ങള്‍ കുറവാണെങ്കിലും ഈവിശ്വാസത്തിലാണ്പതിനായിരങ്ങളആറന്മുളക്ഷേത്രത്തിലെഅഷ്ടമിരോഹിണിവള്ളസദ്യയിലപങ്കെടുക്കാനായി എത്തുന്നത്. വഞ്ചിപ്പാട്ടിന്ര്റെ അകമ്ബടിയോടെ ക്ഷേത്രക്കടവില്‍ നിന്ന്സ്വീകരിക്കുന്നപള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കൊപ്പമാവും കരക്കാരും ഇന്ന് അഷ്ടമിരോഹിണി വള്ള സദ്യയില്‍ പങ്കെടുക്കുക.
മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തര്‍ക്കായി വിളമ്ബുക. അമ്ബലപ്പുഴ പാല്‍പ്പായസവും,ചേനപ്പാടിദേശക്കാരുടെ പാള തൈരും, വറുത്ത എരിശ്ശേരിയും എല്ലാം അഷ്ടമിരോഹിണി വള്ള സദ്യയിലെ പ്രത്യക വിഭവങ്ങളാണ്. എല്ലാ കരകളില്‍ നിന്നുള്ളവര്‍ക്കും വള്ളസദ്യയില്‍ പങ്കെടുക്കാം എന്നതാണ് ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 11.30 ന് ആരംഭിക്കുന്ന സദ്യ വൈകിട്ട് നാലുമണിയോടെയാവും അവസാനിക്കുക.