ഇടുക്കിയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. ഇടുക്കി അമയപ്ര നെടുമറ്റത്തിൽ 75കാരനായ വേലപ്പനാണ് മരിച്ചത്. സംഭവത്തിൽ മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ തയ്യാറായില്ലെന്ന് പരാതി.
ഉടുമ്പന്നൂർ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകൻ രാജീവിന്റെ വാടക വീട്ടിൽ ഉച്ചയ്ക്കാണ് സംഭവം. ബഹളം കേട്ടെത്തിയ അയൽവാസികളാണ് ഗുരുതര പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന രീതിയിൽ വേലപ്പനെ കണ്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മകൻ രാജേഷ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിൽകുകയായിരുന്നെന്ന് അയൽവാസികൾ പറയുന്നു. തുടർന്ന് പോലീസ് സഹായത്തോടെ, വേലപ്പനെ ആശുപത്രിയിലേക്കെത്തിക്കുകയാ യിരുന്നു.












































































