101 റണ്‍സിനാണ് ഇന്ത്യ എതിരാളികളെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്‍സിന് പുറത്തായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 28 പന്തില്‍ പുറത്താകാതെ 59 റണ്‍സെടുത്ത ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. നാല് സിക്‌സും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്.
തിലക് വർമ (32 പന്തില്‍ 26), അക്ഷർ പട്ടേല്‍ (21 പന്തില്‍ 23), അഭിഷേക് ശർമ (12 പന്തില്‍ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ. തുടക്കത്തില്‍ പതറിയ ഇന്ത്യ അവസാന ഓവറുകളിലാണ് റണ്‍സ് വാരിക്കൂട്ടിയത്.
ഇന്ത്യക്കു വേണ്ടി അർഷ്്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേല്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ ഓരോ വിക്കറ്റെടുത്തു.
പരുക്കില്‍ നിന്ന് മുക്തനായ ശുഭ്മൻ ഗില്ലിനെയും ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു സാംസണെ പുറത്തിരുത്തി. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കാത്തത്.












































































