പാലക്കാട്: ട്രാന്‍സ്‌ഫോമറിനടിയില്‍ യുവാവ് മരിച്ച നിലയില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ എകെജി റോഡിലെ ട്രാന്‍സ്‌ഫോര്‍മറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ മനപ്പടി വീട്ടില്‍ മണികണ്ഠനെയാണ് (37) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ചെര്‍പ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.