ഖത്തർ ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിലെ 79-ാം മിനിറ്റിൽ റാൻടൽ കോളോ മുവാനി രണ്ടാം ഗോൾ നേടി മൊറോക്കൻ വല കുലുക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജൻറീനയെ നേരിടും. മൂന്നാം സ്ഥാനത്തിനായി ഉള്ള മത്സരം ശനിയാഴ്ചയാണ്. മൊറോക്കോ ക്രൊയേഷ്യയെ നേരിടും.
