കൊച്ചി:കാന്തപുരത്തേയും മുസ്‌ലിം ജനസംഖ്യയേയും വെള്ളാപ്പള്ളി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. നമ്മുടെ വോട്ടിന് ഒരു വിലയുമില്ല.
കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊച്ചിയില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.
ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മന്ത്രി വി.എന്‍. വാസവനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രി പി. രാജീവ് ആയിരുന്നു മുഖ്യപ്രഭാഷണം.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമേ കേണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പിയും എം.എല്‍.എമാരായ കെ. ബാബു, കെ.ജെ. മാക്‌സിയും ചടങ്ങിലുണ്ടായിരുന്നു.
കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവാണ് വെള്ളാപ്പള്ളിയെന്നാണ് വാസവന്‍ തന്റെ പ്രസംഗത്തില്‍ പ്രതികരിച്ചത്.
ഹൈബി ഈഡനും പ്രസംഗത്തില്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തിയാണ് സംസാരിച്ചത്.