തിരുവനന്തപുരം: മുന്‍ ഉപലോകായുക്തയ്ക്ക് പുതിയ പദവി. ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സിഎംഡിആര്‍എഫ് വകമാറ്റിയ കേസിലെ ബെഞ്ചില്‍ അംഗമായിരുന്നു ബാബു മാത്യു പി ജോസഫ്. കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
ബാബു മാത്യു പി ജോസഫിന് പദവി നല്‍കാന്‍ നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു. നേരത്തെ ഫീ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് സിഎംഡിആര്‍എഫ് വകമാറ്റിയ കേസിലെ പരാതിക്കാരന്‍ അതിനെതിരെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചത്. സിഎംഡിആര്‍എഫ് കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനുളള ഉപകാര സ്മരണയാണ് ബാബു മാത്യു പി ജോസഫിന് നല്‍കിയ പുതിയ പദവിയെന്നാണ് ഉയരുന്ന വിമര്‍ശനം.














































































